ഞാന്‍ കണ്ണന്‍

ഞാന്‍ കണ്ണന്‍
ഞാനൊരു വിക്റുതിയാണേയ്

ഞാൻ അപ്പൂ

ഞാൻ അപ്പൂ
കൂടെ ഞാനുമുണ്ടെയ്

23 July 2008

നാട്ടറിവുകള്‍

ഛര്‍ദ്ദിക്ക്
പഞ്ചസാര വറുത്തു ചുവക്കുമ്പോള്‍ വെള്ളമൊഴിച്ച് കഴിക്കുക .
ജീരകം, ഉലുവ സമം ചേര്‍ത്ത് വറുത്ത്, പൊടിച്ച് തിളപ്പിച്ച് കഴിക്കുക .
വെളുത്തുള്ളി തൊലി കളഞ്ഞ് തേനിലിട്ട് ഒരു ആഴ്ച കഴിഞ്ഞ് എടുത്തു കഴിക്കുക.
ഇളനീരില്‍ ഏലക്കായ പൊടിച്ചിട്ട് കലക്കി കഴിക്കുക.
വയറിളക്കത്തിന്
പേരയില (ഇളംതളിര്‍) അരിഞ്ഞ് വറുത്തു ചുവക്കുമ്പോള്‍ വെള്ളമൊഴിച്ച് കുറുക്കി പകുതിയാക്കി ഉപ്പ് ചേര്‍ത്തു കഴിക്കുക.
വയറുവേദനക്ക്
ചെറിയ ഉള്ളി അരിഞ്ഞ് പഞ്ചസാര/ കല്ക്കണ്ടം ചേര്‍ത്തു കഴിക്കുക.
ചൊറിക്ക്
കടുക്ക കുതിര്‍ത്ത് ഇരുമ്പിലരച്ചു തേക്കുക.
പച്ചമഞ്ഞള്‍ ,വേപ്പില,മുരിങ്ങയില, ഉപ്പ്, കരളേകം ഇവ ചേര്‍ത്തു അരച്ച് തേക്കുക.
പാറകത്തിന്‍റെ നീര് തേക്കുക.
കറുക അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി തൊട്ടു തേക്കുക.
കുഴിയാന വെളിച്ചെണ്ണയില്‍ മൂപ്പിച്ച് പൊടിച്ച് ചാലിച്ച് തേക്കുക.

2 comments:

ഗീത said...

സൈന്ധവം, ആദ്യം ഇങ്ങോട്ടു വരാനൊരു തട.(വാണിങ്ങ്). വന്നു കഴിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച !

നാട്ടറിവുകള്‍ കൊള്ളാം.
പേജിന്റെ അവസാനം എത്തിയപ്പോഴല്ലേ രസം !

എന്റെ ‘നവാഗതര്‍ക്കായ്’ എന്നപോസ്റ്റ് അപ്പടി അതുപോലെ പകര്‍ത്തിയിട്ടിരിക്കുന്നു !!!
കൊള്ളാമല്ലോ വികൃതികളേ....

സൈന്ധവം said...

സോറി ടീച്ചറമ്മേ,
ഞങ്ങളൊരു ബ്ലൊഗ് തുടങ്ങി വന്നപ്പോള്‍ അതില്‍ എന്തെല്ലാം ചെയ്യണം, എങ്ങിനെയെല്ലാം ചെയ്യണം എന്നൊന്നുമറിയാതെ നടക്കുമ്പോഴാണു ടീച്ചരുടെ ബ്ലൊഗ് ശ്രദ്ധയില്‍ പെട്ടതും കോപ്പിയടിചതുമെല്ലാം.ക്ഷമിക്കുമല്ലോ