ഞാന്‍ കണ്ണന്‍

ഞാന്‍ കണ്ണന്‍
ഞാനൊരു വിക്റുതിയാണേയ്

ഞാൻ അപ്പൂ

ഞാൻ അപ്പൂ
കൂടെ ഞാനുമുണ്ടെയ്

31 July 2008

ഞങ്ങളുടെ ചിത്രങ്ങള്‍


ഞങ്ങളുടെ മുറ്റത്തെ കാഴ്ചകള്‍



ഞങ്ങളുടെ മുറ്റത്തെ കാഴ്ചകള്‍
കൊതിയൂ‍റുന്നുണ്ടല്ലെ !
ഇതു ഞങ്ങളുടെ മുറ്റത്തെ ലെവി.
കാണുന്നതു പോലെ അല്ല കേട്ടോ, ഭയങ്കര പുളിയാണ്.......


ഞങ്ങളുടെ ടൈറ്റാനിക്
ഇത് കണ്ണനെടുത്ത ഫോട്ടോ








23 July 2008

നാട്ടറിവുകള്‍

ഛര്‍ദ്ദിക്ക്
പഞ്ചസാര വറുത്തു ചുവക്കുമ്പോള്‍ വെള്ളമൊഴിച്ച് കഴിക്കുക .
ജീരകം, ഉലുവ സമം ചേര്‍ത്ത് വറുത്ത്, പൊടിച്ച് തിളപ്പിച്ച് കഴിക്കുക .
വെളുത്തുള്ളി തൊലി കളഞ്ഞ് തേനിലിട്ട് ഒരു ആഴ്ച കഴിഞ്ഞ് എടുത്തു കഴിക്കുക.
ഇളനീരില്‍ ഏലക്കായ പൊടിച്ചിട്ട് കലക്കി കഴിക്കുക.
വയറിളക്കത്തിന്
പേരയില (ഇളംതളിര്‍) അരിഞ്ഞ് വറുത്തു ചുവക്കുമ്പോള്‍ വെള്ളമൊഴിച്ച് കുറുക്കി പകുതിയാക്കി ഉപ്പ് ചേര്‍ത്തു കഴിക്കുക.
വയറുവേദനക്ക്
ചെറിയ ഉള്ളി അരിഞ്ഞ് പഞ്ചസാര/ കല്ക്കണ്ടം ചേര്‍ത്തു കഴിക്കുക.
ചൊറിക്ക്
കടുക്ക കുതിര്‍ത്ത് ഇരുമ്പിലരച്ചു തേക്കുക.
പച്ചമഞ്ഞള്‍ ,വേപ്പില,മുരിങ്ങയില, ഉപ്പ്, കരളേകം ഇവ ചേര്‍ത്തു അരച്ച് തേക്കുക.
പാറകത്തിന്‍റെ നീര് തേക്കുക.
കറുക അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി തൊട്ടു തേക്കുക.
കുഴിയാന വെളിച്ചെണ്ണയില്‍ മൂപ്പിച്ച് പൊടിച്ച് ചാലിച്ച് തേക്കുക.

20 July 2008

അകാലനരക്കു ഒരു ഔഷധം

അകാലനരക്കു ഒരു ഔഷധം


മൈലാഞ്ചി , കറിവേപ്പില എന്നിവ ഇടിച്ചുപിഴിഞ്ഞ നീര്‍ വെളിച്ചെണ്ണയില്‍ ചേര്ത്തു കാച്ചി ഉപയോഗിക്കുക.

18 July 2008

വളരെ നല്ല രുചിയുള്ള പായസം

വളരെ നല്ല രുചിയുള്ള പായസം
സാമ്പാർ പരിപ്പു വെള്ളത്തിൽ കുതിർത്തത് വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പു വെള്ളത്തിൽ വേവിക്കുക.പരിപ്പ് പാതി വെന്തതിനു ശേഷം പരിപ്പിന്റെ അതേ അളവിൽ നുറുക്കരി കൂടി ഇട്ടു വേവിക്കുക.രണ്ടും നന്നായി വെന്തു കഴിഞ്ഞാൽ അതിലേക്കു പാകത്തിനു ശർക്കര ചേർക്കുക. വെള്ളം വറ്റാറായാൽ കുറച്ചുകൂടി വെള്ളം ചേർക്കാം. പാകത്തിനു കുറുകിക്കഴിഞ്ഞാൽ വാങ്ങി വെക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യിൽ വറുത്ത് ചേർക്കുക. പായസം തയ്യാറായിരിക്കുന്നു. ഇനി സേവിച്ചാൽ മതി.